തിരുവനന്തപുരം: കേരളത്തിന് ആഗോളതലത്തില്‍ കൂടുതല്‍ പ്രചാരം നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനും ലോകത്തിനുമായി കേരളത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. കേരളത്തിനു തനതു സംസ്‌കാരവും പാചകരീതിയും കാലാവസ്ഥയുമുണ്ട്. അവയില്‍ അന്തര്‍ലീനമായ സമൃദ്ധിയുടെ ഉറവിടവുമുണ്ട്. അടുത്തിടെ കുമരകത്ത് നടന്ന ജി 20 യോഗത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇത്തരം പരിപാടികള്‍ കേരളത്തിന് ആഗോളതലത്തില്‍ കൂടുതല്‍ പ്രചാരം നല്‍കുമെന്നും വ്യക്തമാക്കി.
