തൃശൂർ : തൃശൂർ കാട്ടൂർ നെടുമ്പുരയിൽ പതിമൂന്ന് വയസുകാരൻ മരിച്ചു. ഭക്ഷ്യ വിഷബാധ മൂലമെന്ന് ആരോപണം. കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ 2023 മെയ് 4 ന് മരിച്ചത്.
കഴിഞ്ഞ ദിവസം വാഗമണ്ണിൽ കുടുംബസമേതം ഉല്ലാസ യാത്ര നടത്തിയിരുന്നു. ഇവിടെ നിന്ന് കഴിച്ച ബിരിയാണിയിൽ നിന്നാണ് ഭക്ഷ്യവിഷബാധ യെന്നാണ് ആരോപണം. തൃശൂർ മെഡി.കോളജിൽ മെയ് 4 ന് പോസ്റ്റുമോർട്ടം നടത്തും.
