റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്ടിലും വക്കഫ് ഭൂമി കയ്യേറിയതായി ആരോപണം

November 11, 2024 - 2:53 pm

വയനാട്: ഭൂമി കൈയേറിയെന്ന് ആരോപിച്ച് വയനാട്ടിലും വഖഫ് ബോർഡ് നോട്ടീസ് അയച്ചു. മാനന്തവാടി തവിഞ്ഞാലിലെ അഞ്ചു കുടുംബങ്ങള്‍ക്കാണ് വഖഫ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 5.77 ഏക്കർ വഖഫ് സ്വത്തില്‍ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. വി.പി.സലിം, സി.വി.ഹംസ, ജമാല്‍, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് കിട്ടിയത്. 2024 ഒക്ടോബർ 10 നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

വഖഫ് ആക്‌ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന്.

അനധികൃതമായി കൈവശം വച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്‌ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും, സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കില്‍ ഈ മാസം 16നുള്ളില്‍ ഹാജരാക്കാനും നിർദ്ദേശമുണ്ട്. നടപടികളുമായി ബന്ധപ്പെട്ട് 19ന് ഹാജരാകാനും അഞ്ച് കുടുംബാംഗങ്ങള്‍ക്കും വഖഫ് ബോർഡിന്റെ നിർദേശമുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *