കൊച്ചി : മുനമ്പം സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി . നവംബർ 11 ന് എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സമരസമിതി നേതാക്കള്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് നവംബർ 22 ന് ഉന്നതതല യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ ചർച്ച നടത്തുമെന്ന് കൂടിക്കാഴ്ചക്കുഷേഷം മന്ത്രി പി.രാജീവ് പറഞ്ഞു. മുനമ്പത്ത് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
.മുഖ്യമന്ത്രിയുടെ ഉറപ്പില്‍ നൂറു ശതമാനവും വിശ്വാസമുണ്ട്.
.മുഖ്യമന്ത്രിയുടെ ഉറപ്പില്‍ നൂറു ശതമാനവും വിശ്വാസമുണ്ട്. ആ ശുഭാപ്തി വിശ്വാസത്തോടെയാണ് പോകുന്നത്. മുനമ്പത്തിന്റെ കണ്ണീര്‍ തോരാനുള്ള ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോട്ടപ്പുറം രൂപത ബിഷപ്പ് ആംബ്രോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു
.
