റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോയേഴ്‌സ് ന്യൂസ് നെറ്റ് വര്‍ക്ക് എന്ന വാട്‌സ് ആപ് ഗ്രൂപ്പിനെതിരേ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍

November 14, 2024 - 5:44 am

കൊച്ചി: ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിമാരും ജുഡീഷല്‍ ഓഫീസര്‍മാരും ഉള്‍പ്പെട്ട വാട്‌സ് ആപ് ഗ്രൂപ്പിനെതിരേ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്. ലോയേഴ്‌സ് ന്യൂസ് നെറ്റ് വര്‍ക്ക് എന്ന വാട്‌സ് ആപ് ഗ്രൂപ്പിനെതിരേയാണു ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷക അസോസിയേഷന്‍ പരാതി നല്‍കിയത്.

ഗ്രൂപ്പില്‍ ജഡ്ജിമാര്‍ കൂടി ഉള്‍പ്പെടുന്നത് അനുചിതം

അസോസിയേഷന്‍ വാര്‍ഷികാഘോഷ ചടങ്ങിനിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനുള്‍പ്പെടെ ചേര്‍ന്നാണെന്നും ആക്ഷേപമുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെയും ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷക അസോസിയേഷന്‍റെ കത്തില്‍ പറയുന്നു. സര്‍ക്കാര്‍ അഭിഭാഷകരടക്കുമുള്ള ഗ്രൂപ്പില്‍ ജഡ്ജിമാര്‍ കൂടി ഉള്‍പ്പെടുന്നത് അനുചിതമാണെന്നാണ് അഭിഭാഷക അസോസിയേഷന്‍റെ വാദം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *