റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് ദലിത് സമുദായ മുന്നണിയും ദലിത് വിമൻ കളക്ടീവും

March 5, 2025 - 4:50 am

തിരുവനന്തപുരം: ആശാവർക്കർമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് ദലിത് സമുദായ മുന്നണിയും ദലിത് വിമൻ കളക്ടീവും ആവശ്യപ്പെട്ടു.ഇവർ നടത്തിയ മാർച്ച്‌ സെക്രട്ടേറിയറ്റിന് മുന്നിലെത്തി ആശാവർക്കർമാർക്ക് പിന്തുണ അറിയിച്ചു.

ദലിത് സമുദായ മുന്നണി വൈസ് ചെയർമാൻ മണികണ്‌ഠൻ കാട്ടാമ്ബള്ളി, ഡി.ഡബ്ല്യു.സി സംസ്ഥാന പ്രസിഡന്റ് വല്‍സകുമാരി, സംസ്ഥാന സെക്രട്ടറി തങ്കമ്മ ഫിലിപ്പ്, ട്രഷറർ ജസി അനില്‍കുമാർ, ഇ.കെ വല്‍സല,ജില്ലാ സെക്രട്ടറി മായാരാജ, ട്രഷറർ അജിത, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഗോവിന്ദൻ കിളിമാനൂർ, എം.ഡി തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിജയൻ മണ്ണന്തല, രാജേന്ദ്രബാബു, സുരേന്ദ്രൻ ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *