റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മത്സ്യവില്പന കേന്ദ്രത്തിലേക്ക് കാർ ഇടിച്ചു കയറി മത്സ്യ കച്ചവടക്കാരന് ദാരുണാന്ത്യം

April 6, 2025 - 5:19 am

പറവൂർ: മത്സ്യവില്പന കേന്ദ്രത്തിലേക്ക് കാർ ഇടിച്ചു കയറി മത്സ്യ കച്ചവടക്കാരന് ദാരുണാന്ത്യം.ഏപ്രിൽ 5 ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം ദേശീയപാത 66ന് സമീപം പട്ടണം കവലയില്‍ പ്രവർത്തിക്കുന്ന വിപണന കേന്ദ്രത്തിലേക്ക് ആണ് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ പട്ടണം വലിയാറപാടം വീട്ടില്‍ സജീവാണ് (60) മരിച്ചത്.

സജീവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

.കൊടുങ്ങല്ലൂരില്‍ നിന്ന് പറവൂർ ഭാഗത്തേക്ക് വന്ന കാർ അമിതവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കടയുടെ മുൻഭാഗത്ത് ഇട്ടിരുന്ന മത്സ്യത്തട്ടും സമീപത്തു നിന്നിരുന്ന സജീവിനെയും ഇടിച്ചു തെറിപ്പിച്ച കാർ ഒരു വൈദ്യുതി പോസ്‌റ്റില്‍ ഇടിച്ചാണ് നിന്നത്. തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ സജീവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വടക്കേക്കര പൊലീസ് കേസെടുത്തു.

കാറിന്റെ മുൻഭാഗം തകർന്നെങ്കിലും കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. കാർ ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെ വടക്കേക്കര പൊലീസ് കേസെടുത്തു. വാഹനവും കസ്‌റ്റഡിയിലെടുത്തു. സജീവിന്റെ മൃതദേഹം ഏപ്രിൽ 6 ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കരിക്കും. ഭാര്യ: ബീന. മക്കള്‍: ദിവ്യ, ധന്യ. മരുമക്കള്‍: ശ്രീജൻ, നിഥിൻ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *