റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി ജെ പിക്കെതിരെ പൊരുതാന്‍ വിശാലമായ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

April 12, 2025 - 5:36 am

ന്യൂഡല്‍ഹി | ബി ജെ പിക്കെതിരെ പൊരുതാന്‍ വര്‍ഗീയശക്തികള്‍ ഒഴികെയുളള മറ്റെല്ലാ പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും വ്യക്തികളുടെയും വലിയ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി.
മധുരയിൽ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ച രേഖയില്‍ പറയുന്നതാണിത്.

അത് ഇന്ത്യാകൂട്ടായ്മയില്‍ മാത്രം അവസാനിക്കുന്ന കാര്യമല്ല.

സാമൂഹിക സംഘടനകളെയും വ്യക്തികളെയും എല്ലാം അണിനിരത്തിയുള്ള വലിയരീതിയിലുള്ള രാഷ്ട്രീയ, സാംസ്‌കാരിക പ്രതിരോധമാണ് ഉദ്ദേശിക്കുന്നതെന്നും എം എ ബേബി പറഞ്ഞു. അത് ഇന്ത്യാകൂട്ടായ്മയില്‍ മാത്രം അവസാനിക്കുന്ന കാര്യമല്ല. ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി എ കെ ജി ഭവനില്‍ എത്തിയ എം എ ബേബി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. .

ഇടതുപക്ഷപാര്‍ട്ടികളുടെ ശക്തി വര്‍ദ്ധിക്കേണ്ടത് അനിവാര്യം

ഇതില്‍ ഇന്ത്യാകൂട്ടായ്മയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. സി പി എമ്മിന്റെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും സ്വതന്ത്രമായ ശക്തിയും വര്‍ധിക്കേണ്ടതുണ്ട്. ഇത്തരം സമരം ശക്തിപ്പെട്ട് മുന്നോട്ടുപോകാന്‍ ഇടതുപക്ഷപാര്‍ട്ടികളുടെ ശക്തി വര്‍ദ്ധിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *