റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരില്‍ മുസ്ലീം ഭീകരരുടെ വെടിയേറ്റ് സാമൂഹിക പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

April 27, 2025 - 12:17 pm

ശ്രീനഗര്‍ | ജമ്മുകശ്മീരില്‍ സാമൂഹികപ്രവര്‍ത്തകന്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി വിവരം.45-കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 26 ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. കുപ്വാര ജില്ലയിലെ കറന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഭീകരര്‍ കൃത്യം നടത്തിയത്. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.ആക്രമണത്തില്‍ ഗുലാം റസൂലിന്റെ വയറിലും ഇടത് കൈയിലുമാണ് വെടിയേറ്റത്. ഭീകരര്‍ എന്തിനാണ് സാമൂഹിക പ്രവര്‍ത്തകനെ ആക്രമിച്ചത് എന്നത് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *