റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയത്ത് കാര്‍ കുളത്തിലേക്ക് വീണ് യുവാവ് മരിച്ചു

June 5, 2025 - 5:37 am

കോട്ടയം | കുടുംബം സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് വീണ് യുവാവ് മരിച്ചു. പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. ചെങ്ങളം സ്വദേശിയായ ജെറിന്‍ (19) ആണ് മരിച്ചത്. ജെറിന്റെ അച്ഛനും അമ്മയും ഡ്രൈവറുമാണ് രക്ഷപ്പെട്ടത്.

വാഹനത്തില്‍ ഉണ്ടായിരുന്ന നാലു പേരില്‍ മൂന്ന് പേരെ പോലീസും ഫയര്‍ഫോഴസും എത്തിയാണ് രക്ഷപ്പെടുത്തിയത്. ജെറിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി .പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *