റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂരിൽ വന്‍ മയക്കുമരുന്ന് വേട്ട

June 10, 2025 - 2:54 pm

ഇംഫാല്‍ | മണിപ്പൂരിലെ ചുരാചാന്ത്പുര്‍ ജില്ലയില്‍ 55.52 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ട.’ഓപ്പറേഷന്‍ വൈറ്റ് വെയിലി’ന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ), കസ്റ്റംസ്, അസം റൈഫിള്‍സ്, മണിപ്പുര്‍ പോലീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടി. .

ഹെറോയിനും കറുപ്പും കണ്ടെടുത്തു

219 സോപ്പുപെട്ടികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനും 8 ചെറിയ ടിന്നുകളില്‍ സൂക്ഷിച്ചിരുന്ന കറുപ്പും കണ്ടെടുത്തു. കൂടാതെ രണ്ട് വാക്കി-ടോക്കിയും 7,58,050 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *