റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

June 28, 2025 - 4:49 am

തിരുവനന്തപുരം | സോഷ്യലിസവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണിതെന്നും ഇത് അംഗീകരിക്കാന്‍ മതനിരപേക്ഷ സമൂഹത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണം എന്നായിരുന്നു ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന.

മനുസ്മൃതിയല്ല ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശില

.ഭരണഘടനയുടെ ആമുഖത്തില്‍ കൈവെക്കാന്‍ ആവശ്യപ്പെടുന്നത് സംഘപരിവാര്‍ അജണ്ടയുടെ ഒളിച്ചു കടുത്തലാണെന്നും മനുസ്മൃതിയല്ല ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്ന് ആര്‍ എസ് എസ് മറക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *