റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെരുമ്പാവൂരിൽ മാദ്ധ്യമ പ്രവർത്തകനുനേരെ ആക്രമണം

August 17, 2025 - 5:49 am

പെരുമ്പാവൂർ: തൊഴില്‍ തർക്കത്തിന്റെ വീഡിയോ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകനെ കമ്പനി ജീവനക്കാർ മർദ്ദിച്ചു.കാഞ്ഞിരക്കാട് കൊടിമറ്റത്തില്‍ സുമേഷിനാണ് (42 ) മർദ്ദനമേറ്റത്. ഏഴ് സി.ഐ.ടി.യു തൊഴിലാളികള്‍ക്കും മർദ്ദനമേറ്റു. പെരുമ്പാവൂർ ലേബർ ഓഫീസിന് മുന്നില്‍ ഇന്നലെ( ആ​ഗസ്റ്റ് 16) രാവിലെ പതിനൊന്നിനായിരുന്നു സംഭവം.

വിഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമിക്കപ്പെട്ടത്.

ഗോദ്‌റേജ് കമ്പനിയുടെ ലോക്കർ കാനറ ബാങ്കില്‍ ഇറക്കുന്നത് സംബന്ധിച്ച്‌ സി.ഐ.ടി.യു തൊഴിലാളികളുമായുള്ള തർക്കം പരിഹരിക്കുന്നതിന് ലേബർ ഓഫീസില്‍ ചർച്ച നടക്കുകയായിരുന്നു. ഇതിനിടെ പതിനഞ്ചോളം കമ്പനി ജീവനക്കാരും തൊഴിലാളികളും ഓഫീസിന് പുറത്ത് തർക്കിക്കുന്നത് കണ്ട സുമേഷ് വിഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ സുമേഷിനെയും തൊഴിലാളികളെയും താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂർ പൊലീസ് കേസെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *