റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയോധികനെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം : പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 14, 2025 - 5:28 am

പത്തനംതിട്ട | ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റില്‍. എഴുമറ്റൂര്‍ കാരമല താളിയാട്ടു വീട്ടില്‍ അജേഷ് കുമാറി (32)നെ പോലീസ് അറസ്റ്റ് ചെയ്തു . ഇയാളുടെ ബന്ധുവായ പറുങ്കിക്കീഴില്‍ വീട്ടില്‍ കുഞ്ഞൂട്ടി എന്നു വിളിക്കുന്ന സോമനെയാണ് (70) കൊല്ലാൻ ശ്രമിച്ചത്. പരുക്കേറ്റ സോമന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ക്ക് പേവിഷബാധയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് അജേഷ് കുമാര്‍ അയല്‍വാസികളെ ചീത്തവിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍ ബിയുടെ നേതൃത്വത്തിലാണ് അന്വേഷണം നട്തിയത്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *