റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനം : ബിനോയ് വിശ്വം

October 24, 2025 - 5:14 am

തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒക്ടോബർ 24 ന് നടക്കുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യോഗ തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും..

പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ വരെ കണ്ട് എതിര്‍പ്പ് പ്രകടമാക്കിയിരുന്നു.

പദ്ധതിയില്‍ കേരളം ഒപ്പുവെക്കുന്നതിനെ സി പി ഐ ശക്തമായി എതിര്‍ത്തിരുന്നു. നിലപാട് വ്യക്തമാക്കി പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ വരെ കണ്ട് എതിര്‍പ്പ് പ്രകടമാക്കിയിരുന്നു. ആര്‍ എസ് എസ് അജണ്ടയാണ് പദ്ധതിക്കു പിന്നിലെന്നും ഇടത് സര്‍ക്കാര്‍ അത് നടപ്പാക്കരുതെന്നുമാണ് സി പി ഐ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് അവഗണിച്ചാണ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാറിനു വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവച്ചത്..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *