റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തതായി പരാതി : കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത് പോലീസ്

November 6, 2025 - 6:14 pm

കൊച്ചി| അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ചേര്‍ത്തല നഗരസഭയിലെ എം സാജുവിനെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ ഗുണഭോക്താവിന്റെ അനുമതിയില്ലാത്തെ മറ്റൊരാള്‍ക്ക് മറിച്ചു നല്‍കിയെന്നാണ് സാജുവിനെതിരെയുള്ള പരാതി. 25ാം വാര്‍ഡിലെ സ്ഥിരം താമാസക്കാരനായ ആനന്ദകുമാര്‍ ആണ് പരാതി നല്‍കിയത്. പരാതിയില്‍ നിയമോപദേശം തേടിയ ശേഷമാണ് പോലീസ് കേസെടുത്തത്

ആനന്ദകുമാറിന്റെ അനുമതിയോടെയാണ് ഭക്ഷ്യക്കൂപ്പണ്‍ മറ്റൊരു കുടുുബത്തിന് നല്‍കിയതെന്ന് കൗണ്‍സിലര്‍ .

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തിരക്കഥയാണ് പരാതി എന്നാണ് സാജുവിന്റെ വിശദീകരണം. ആനന്ദകുമാറിന്റെ അനുമതിയോടെയാണ് ഭക്ഷ്യക്കൂപ്പണ്‍ വാര്‍ഡിലെ മറ്റൊരു കുടുുബത്തിന് നല്‍കിയതെന്ന് കൗണ്‍സിലര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യക്കൂപ്പണ്‍ മോഷണം ആയുധമാക്കുകയാണ് എല്‍ഡിഎഫ് എന്ന് എം സാജു കൂട്ടിച്ചേര്‍ത്തു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *