റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ നാഗരിക പൈതൃകമായ സിന്ധ് പ്രദേശം ഭാവിയില്‍ ഇന്ത്യയിലേക്ക് മടങ്ങിയേക്കുമെന്ന് -കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിം​ഗ്

November 24, 2025 - 5:08 am

. ന്യൂഡല്‍ഹി | ഇന്ത്യയുടെ നാഗരിക പൈതൃകവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന സിന്ധ് ഇന്ന് ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ഭാവിയില്‍ ഈ പ്രദേശം തിരികെ വന്നേക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിം​ഗ് 1947 ന് മുമ്പ് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന സിന്ധ്, അതിനുശേഷം പാകിസ്ഥാനിലേക്ക് പോയി, ഭാവിയില്‍ ഇന്ത്യയിലേക്ക് മടങ്ങിയേക്കും-രാജ്‌നാഥ് സിംഗ് പറഞ്ഞു. 2025 മെയ് മാസത്തില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂരിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സമയത്താണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്ര്‌ദ്ധേയമാണ്.

ഭൗമരാഷ്ട്രീയ അതിര്‍ത്തികള്‍ ശാശ്വതമല്ലെന്നും പ്രതിരോധമന്ത്രി

നവംബർ 23 ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന സിന്ധി സമാജ് സമ്മേളന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. നാഗരികത പ്രകാരം, സിന്ധ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഭാഭാഗമായിരിക്കും. ഭൗമരാഷ്ട്രീയ അതിര്‍ത്തികള്‍ ശാശ്വതമല്ലെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിര്‍ത്തികള്‍ മാറിയേക്കാം. ആര്‍ക്കറിയാം, നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *