റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള : ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ന്‍റെ വി​​​​ദേ​​​​ശ​​​​യാ​​​​ത്ര​​​​ക​​​​ൾ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു

January 1, 2026 - 4:52 am

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മൊ​​​​ഴി​​​​യെ​​​​ടു​​​​ത്ത അ​​​​ന്ന​​​​ത്തെ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ന്‍റെ വി​​​​ദേ​​​​ശ​​​​യാ​​​​ത്ര​​​​ക​​​​ൾ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു. 2016 മു​​​​ത​​​​ൽ 2021 വ​​​​രെ ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ൻ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ന​​​​ട​​​​ത്തി​​​​യ 13 വി​​​​ദേ​​​​ശ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം ശേ​​​​ഖ​​​​രി​​​​ച്ചു. ഇ​​​​തി​​​​ൽ അ​​​​ഞ്ച് സ്വ​​​​കാ​​​​ര്യ വി​​​​ദേ​​​​ശ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണ് വി​​​​വ​​​​രം.

ബം​​​​ഗ​​​ളൂരു, ചെ​​​​ന്നൈ അ​​​​ട​​​​ക്ക​​​​മു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്രാ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ശേ​​​​ഖ​​​​രി​​​​ക്കും

ഇ​​​​തോ​​​​ടൊ​​​​പ്പം ബം​​​​ഗ​​​ളൂരു, ചെ​​​​ന്നൈ അ​​​​ട​​​​ക്ക​​​​മു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്രാ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ശേ​​​​ഖ​​​​രി​​​​ക്കും. ബം​​​​ഗ​​​ളൂരു​​​​വി​​​​ലെ ന​​​​ക്ഷ​​​​ത്ര ഹോ​​​​ട്ട​​​​ലി​​​​ൽ സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ലെ മു​​​​ഖ്യ പ്ര​​​​തി ഉ​​​​ണ്ണി​​​​ക്കൃഷ്ണ​​​​ൻ പോ​​​​റ്റി​​​​യെ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​ന്‍റെ ചി​​​​ല വി​​​​വ​​​​ര​​​​ങ്ങ​​​​ൾ എ​​​​സ്ഐ​​​​ടി​​​​ക്കു ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചോ​​​​ദ്യ​​​​ങ്ങ​​​​ളും മൊ​​​​ഴി എ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ ചോ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം.

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻന്റെ ആ​​​​രോ​​​​പ​​​​ണം

ഇ​​​​തോ​​​​ടൊ​​​​പ്പം ഇ​​​​പ്പോ​​​​ൾ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ ല​​​​ഭി​​​​ച്ച ഉ​​​​ണ്ണി​​​​ക്കൃഷ്ണ​​​​ൻ പോ​​​​റ്റി​​​​യോ​​​​ടും ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ന്‍റെ മൊ​​​​ഴി​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ചോ​​​​ദ്യം ചെ​​​​യ്യേ​​​​ണ്ട​​​​തു​​​​ണ്ട്. ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​നെ വെ​​​​ള്ള​​​​പൂ​​​​ശാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ, പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ലെ മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​താ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​ട​​​​ക്കം ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *