തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പള്ളം അബു മൻസിലിൽ അബുതാഹിർ (30) കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനിൽ മിഥുൻ (31) എന്നിവരെയാണ് നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രവീണും സംഘവും പിടികൂടിയത്.
അറസ്റ്റിലായ താഹീർ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്
എക്സൈസ് പരിശോധനയിൽ സംശയം തോന്നിയതോടെ ഇവരുടെ വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. തുടർന്ന് ഒരു കിലോ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.അറസ്റ്റിലായ താഹീർ നിരവധി മയക്കുമരുന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് സംഘം അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
