റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്ക്‌ഡൗണ്‍ വേളയില്‍ ആവശ്യമായ സാധനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

May 7, 2021 - 11:17 am

തിരുവനന്തപുരം: ലോക്കഡൗണ്‍ വേളയില്‍ അവശ്യ സാധനങ്ങളും, അവശ്യ സേവനങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ വേണ്ട സംവിധാനം ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. സാധനങ്ങള്‍ ശേഖരിച്ചുവച്ചില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന്‌ ആരും പരിഭ്രാന്തി പെടേണ്ടതില്ലെന്നും കടകളില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കരുതെന്നും അത്‌ ലോക്കഡൗണ്‍ നല്‍കേണ്ട്‌ ഗുണഫലം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“സാധനങ്ങള്‍ വീടിന്‌ ഏറ്റവും അടുത്തുളള കടയില്‍ നിന്നും ഏറ്റവും കുറഞ്ഞ സമയം കൊണ്ട്‌ വാങ്ങുക” അദ്ദേഹം നിര്‍ദ്ദേശിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുക എന്നതല്ല ലോക്ക്‌ ഡൗണിന്റെ ലക്ഷ്യമെന്നും മറിച്ച് രോഗവ്യാപനം തടഞ്ഞ്‌ എല്ലാവരേയും സുരക്ഷിതരാക്കുന്നതിനാണ്‌ ഇത്തരം നടപടികളെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്‌ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അധികം വൈകാതെതന്നെ ജനങ്ങളെ അറിയിക്കും. ജനങ്ങളുടെ സഹകരണമാണ്‌ ആവശ്യമെന്നും ഉത്തരവാദിത്വ ബോധത്തോടെ അതെല്ലാവരും ഉറപ്പുവരുത്തണമെന്നും നമുക്കൊരുമിച്ച്‌ ഈ പ്രതിസന്ധി മറികടക്കാമെന്നും അദ്ദേഹം ഫെയ്‌സ്‌ ബുക്കില്‍ കുറിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *