റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശുപത്രിവാസവും മരണവും ഒഴിവാക്കാന്‍ കോവിഡ് ഗുളിക 99 % ഫലപ്രദമെന്ന് ഫൈസര്‍

December 15, 2021 - 11:09 am

വാഷിങ്ടണ്‍: കോവിഡ് 19 രോഗികള്‍ക്ക് ആശുപത്രിവാസവും മരണം ഒഴിവാക്കുന്നതില്‍ തങ്ങളുടെ ആന്റിവൈറല്‍ ഗുളിക 90 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍. ഒമിക്രോണ്‍ വകഭേദത്തിനെതിരേയും ഗുളിക ഫലപ്രദമാണെന്ന് അവസാനഘട്ട പരീക്ഷണത്തിനുശേഷം കമ്പനി അവകാശപ്പെട്ടു. പരീക്ഷണാടിസ്ഥാനത്തില്‍ െഫെസറിന്റെ ചികിത്സ സ്വീകരിച്ച ആരും മരിച്ചിട്ടില്ലെന്നും അമേരിക്കന്‍ മരുന്നു നിര്‍മാണക്കമ്പനി അറിയിച്ചു. അനുമതി ലഭിച്ചാല്‍ ഗുളിക വിപണിയിലെത്തിക്കും. രോഗം ബാധിച്ചതിനുപിന്നാലെ മരുന്നു കഴിച്ചാല്‍ രോഗം പകരാനുള്ള സാധ്യത കുറയുമെന്നും ഫൈസര്‍ ചീഫ് സയന്റിഫിക് ഓഫീസര്‍ മെക്കല്‍ ഡോള്‍സ്റ്റന്‍ പറഞ്ഞു. ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്ക് മരുന്നു നല്‍കുന്നതിന് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനില്‍നിന്ന് ഉടന്‍ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഡോള്‍സ്റ്റന്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *