റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈദേകം കേസ്: ഹൈക്കോടതി ഇ.ഡിയുടെ വിശദീകരണം തേടി

May 10, 2023 - 1:12 pm

കൊച്ചി: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനും കുടുംബവും ആരോപണവിധേയരായ വൈദേകം റിസോര്‍ട്ട് കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇ.ഡിയുടെ വിശദീകരണം തേടി. അന്വേഷണ പുരോഗതിയില്‍ വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണം സംബന്ധിച്ചു സത്യവാങ്മൂലം നല്‍കാമെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് 22നു പരിഗണിക്കാനായി മാറ്റി.
റിസോര്‍ട്ടിലെ നിക്ഷേപത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും കള്ളപ്പണ ഇടപാടുമായി ബന്ധമുള്ള കണ്ണൂരിലെ മുഹമ്മദ് അഷ്‌റഫിനു റിസോര്‍ട്ടില്‍ നിക്ഷേപമുണ്ടെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *