റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുരൂഹ സാഹചര്യത്തില്‍ സുഹൃത്തിന്റെ വീട്ടിനുളളില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി

November 15, 2020 - 11:23 am

കുമളി: സുഹൃത്തിന്റെ വീട്ടിനുളളില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി ഒന്നാംമൈല്‍ സ്വദേശിയായ സജീവന്‍ (55) നെ യാണ് സുഹൃത്തായ ബാലകൃഷ്ണന്റെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രഥമീക നിഗമനം.

ചക്കുപളളത്ത് തോട്ടത്തില്‍ ഒന്നിച്ച് ജോലിചെയ്തിരുന്ന സജീവനെ ദീപാവലി ആഘോഷിക്കാനാണ് ബാലകൃഷ്ണന്‍ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. 2020 നവംബര്‍ 13 വെളളിയാഴ്ച വൈകിട്ട് ഇരുവരും ബൈക്കില്‍ പുറത്തേക്ക് പോകുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രിയോടെ തിരിച്ചെത്തിയ ഇരുവരും മദ്യലഹരിയിലായിരുന്നു. ഇതേ തുടര്‍ന്ന് വാക്കേറ്റമുണ്ടായെന്നാണ് പോലീസ് പറയുന്നത്. ഇന്ന് പുലര്‍ച്ചെ ബാലകൃഷ്ണനും ഭാര്യയും സജീവന്‍ ഉണരുന്നില്ലായെന്നും ഹൃതയാഘാതമാണോയെന്ന് സംശയമുണ്ടെന്നും നാട്ടുകാരോട് പറഞ്ഞു. സംശയം തോന്നിയ അയല്‍വാസികളാണ് കുമളി പോലീസില്‍ വിവരം അറിയിച്ചത്.

പോലീസ് നടത്തിയ പരിശോധനയില്‍ സജീവന്റെ കഴുത്തില്‍ മുറിവേറ്റതായി കണ്ടെത്തി. സമീപത്ത് സാരി പിരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *