തൃശൂര്‍: സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴിച്ച സ്ത്രീ അറസ്റ്റില്‍. അങ്കമാലി പാറക്കടവ് വട്ടപ്പറമ്പ് കരയില്‍ പൊന്നാടത്ത് കൊച്ചുത്രേസ്യാ എന്ന സിപ്‌സി (48) ആണ് അറസ്റ്റിലായത്. അങ്കമാലി ടിബി ജംഗ്ഷനില്‍ വച്ച് 2.01.2021 ശനിയാഴ്ചയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിപ്‌സി മുമ്പില്‍ യാത്ര ചെയ്തിരുന്ന 20 കാരിയുടെ സ്‌കൂട്ടറില്‍ ഇടിച്ച് വീഴിക്കുകയായിരുന്നു. തനിക്ക് കടന്നുപോകാന്‍ സൈഡ് നല്‍കിയില്ല എന്ന കാരണത്തിനാണ് സ്‌കൂട്ടറില്‍ ഇടിപ്പിച്ചത്. താഴെ വീണ യുവതിയെ ഇവര്‍ അസഭ്യവര്‍ത്തോടെ ആക്രമിക്കുകയും അവരെ മര്‍ദ്ദിച്ച്, കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു.
നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് പോലിസെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ പോലീസ് സ്‌റ്റേഷനിലെത്തിയ സിപ്‌സി സ്വയം വസ്ത്രം വലിച്ചുകീറി ബഹളം വച്ചു. പുരുഷ പോലീസുകാരും സ്‌റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നിരവധിപേരും നോക്കിനില്‍ക്കെയാണ് സിപ്‌സി സ്വയം വിവസ്ത്ര ആയത്.
കൊരട്ടി സ്വദേശിയാണ് സിപ്‌സിയെ വിവാഹം കഴിച്ചിരു്ന്നത്. .ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു പോവുകയായിരുന്നു. കഞ്ചാവ്, സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയാണ് സിപ്‌സിയെന്ന് പോലീസ് പറയുന്നു. ഇപ്പോള്‍ കഞ്ചാവ് കേസില്‍ പ്രതിയായ 20 കാരനൊപ്പമാണ് താമസിക്കുന്നത്. ഇതിന് മുമ്പും കേസുകളില്‍പെട്ട് പോലീസെത്തുമ്പോള്‍ സ്വയം വിവസ്ത്രയായി താമസ സ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതാണ് ഇവരുടെ പ്രധാന അടവ്. മറ്റൊരവസരത്തില്‍ പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇവരെ കോവിഡ് പരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധനക്ക് തയ്യാറായില്ലെന്നും പോലീസ് പറയുന്നു ഇവരെ നാളെ കോടതിയി്ല്‍ ഹാജരാക്കും.
