റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഏഴ് പേര്‍ ചാടിപ്പോയി: വന്‍ സുരക്ഷാവീഴ്ച

December 18, 2019 - 10:15 am

തൃശ്ശൂര്‍ ഡിസംബര്‍ 18: തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഏഴ് പേര്‍ ചാടിപ്പോയ സംഭവത്തില്‍ വന്‍ സുരക്ഷാവീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. സംഭവം നടക്കുന്ന സമത്ത് ഒരു പോലീസുകാരന്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. 20 തടവുകാരാണ് ഇവിടത്തെ ഫോറന്‍സിക് സെല്ലിലുള്ളത്. സെല്ലില്‍ നിന്ന് പുറത്തിറക്കുമ്പോള്‍ പോലീസിന്‍റെ സാന്നിദ്ധ്യം നിര്‍ബന്ധമാണ്. എന്നാല്‍ ചട്ടം പാലിക്കപ്പെട്ടില്ല.
ഡ്യൂട്ടിക്കായി കൂടുതല്‍ പോലീസിനെ നിയോഗിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആറ് തടവുകാര്‍ ഉള്‍പ്പടെ ഏഴ് പേര്‍ ജീവനക്കാരെയും ആക്രമിച്ച് ഇന്നലെ രാത്രിയാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഇതില്‍ രണ്ട് പേരെ പിടികൂടിയിട്ടുണ്ട്. ഇനി അഞ്ച് പേരെകൂടി പിടികൂടാനിടയുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *