റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി: തൊഴിലാളി സംഘടനയുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

December 28, 2019 - 9:40 am

തിരുവനന്തപുരം ഡിസംബര്‍ 28: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടത്തിയിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. രണ്ട് തവണകളായാണ് കഴിഞ്ഞ മൂന്ന് മാസമായി ശമ്പള വിതരണം ചെയ്യുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ അധിക സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുള്ളൂവെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. ഗതാഗതമന്ത്രിയും ധനമന്ത്രിയും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല. അടുത്ത ആഴ്ച അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കുന്ന സാഹചര്യത്തിലാണ് തൊഴിലാളി സംഘടനകളെ ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *