റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതീവ ദുർബലരായ കൊവിഡ് രോഗികൾക്ക് ‘വൈറ്റമിൻ ഡി’ നൽകാനുള്ള നീക്കവുമായി ബ്രിട്ടൻ

November 9, 2020 - 4:35 pm

ലണ്ടൻ: ഏറ്റവും ദുർബലരായ കൊവിഡ് രോഗികൾക്ക് ‘വൈറ്റമിൻ ഡി’ നൽകാനുള്ള ഒരു പദ്ധതിക്ക് അന്തിമ രൂപം നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് ഗവൺമെൻറ്. വീടിനകത്ത് പരിചരിക്കപ്പെടുന്ന കൊവിഡ് ബാധിതരായ വൃദ്ധർക്കാണ് വൈറ്റമിൻ ഡി നൽകുക. സ്കോട്ടിഷ് ഗവൺമെന്റ് സമാനമായ നീക്കം നേരത്തേ നടത്തിയിരുന്നു.

“വൈറ്റമിൻ ഡി യുടെ പ്രയോജനകരമായ ഫലങ്ങൾ ഞങ്ങൾ നോക്കുകയാണ് , അത് ഫലം ചെയ്യും എന്നാണ് പ്രതീക്ഷ”
പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞു.

കൊവിഡ് – 19 ഉം വൈറ്റമിൻ ഡിയുടെ കുറവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതിന് സർക്കാർ ക്ലിനിക്കൽ പരീക്ഷണങ്ങൾ കമ്മീഷൻ ചെയ്യുമെന്നും സൂചനയുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *