റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മോഷണം, പ്രതി പിടിയില്‍

May 29, 2021 - 9:00 am

കണ്ണൂര്‍ :കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫ്രീഡം ഫൂഡ്‌ ഫാക്ടറി ഓഫീസില്‍ മോഷണം നടത്തിയ പ്രതി പിടിയിലായി. ആലക്കോട്‌ സ്വദേശി കങ്കച്ചനാണ്‌ മംഗലാപുരം പോലീസിന്റെ പിടിയിലായത്. സെന്‍ട്രല്‍ ജയിലിലെ പ്രധാന കവാടത്തിനടുത്തുളള ഓഫീസിന്റെ പൂട്ടുതകര്‍ത്ത്‌ ആണ് പണം കവര്‍ന്നത്‌. ഒരുലക്ഷത്തി തൊണ്ണൂറ്റിനാലായിരം രൂപയാണ്‌ അതില്‍ നഷ്ടമായത്‌.

സെന്‍ട്രല്‍ ജയില്‍ പരിസരത്തെക്കുറിച്ച് നല്ല അറിവുളള ആളാണ്‌ മോഷണത്തിന്‌ പിന്നിലെന്ന നിഗമനത്തിലായിരുന്നു പോലീസ്‌ . ഇതിനെ തുടര്‍ന്നാണ് ജയിലില്‍ നിന്ന ശിക്ഷകഴിഞ്ഞ്‌ പുറത്തിറങ്ങിയ അന്തേവാസികളെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങിയത്‌. സിസിടിവി ദൃശ്യവും വിരലടയാളവും പോലീസ്‌ വിശദമായി പരിശോധിച്ചു. ഇതിനിടെ കണ്ണൂര്‍മാര്‍ക്കറ്റിലെ ഒരു കടയിലും മോഷണം നടന്നിരുന്നു. ഈ കേസിലെ പ്രതിയെ അന്വേഷിക്കുമ്പോള്‍ കിട്ടിയ മൊബൈല്‍ ഫോണാണ്‌ ജയില്‍ മോഷണക്കേസില്‍ നിര്‍ണായക തെളിവായത്‌. മൊബൈല്‍ നമ്പര്‍ പരിശോധിച്ച പോലീസിന്‌ പ്രതി മംഗലാപുരത്തുണ്ടെ്‌ന്ന സൂചന ലഭിച്ചു. ജയിലിലെ സിസിടിവി ദൃശ്യവും കണ്ണൂര്‍ മാര്‍ക്കറ്റില്‍ നിന്ന്‌ കിട്ടിയ ദൃശ്യവും പരിശോധിച്ചതില്‍ നിന്ന്‌ പ്രതി ഒരാളാണെന്ന് വ്യക്തമായി .

മംഗലാപുരം പോലീസ്‌ കസ്‌റ്റഡിയിലുളള പ്രതിയെ കണ്ണൂര്‍ ടൗണ്‍ പോലീസ്‌ ഓണ്‍ലൈനായി ചോദ്യം ചെയ്‌തെങ്കിലും പ്രതി കുറ്റം സമ്മതിച്ചിട്ടില്ല. വിശദമായി ചോദ്യം ചെയ്യാനായി പ്രത്യേക സംഘം മംഗലാപുരത്തേക്ക തിരിച്ചു. ജയില്‍ മോഷണ സമയത്ത്‌ ഇയാളെ സഹായിക്കാന്‍ കൂടെ ആളുണ്ടായിരുന്നെന്നാണ്‌ പോലീസ്‌ കരുതുന്നത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *