ന്യൂഡല്‍ഹി: കോവിഡിന്റെ പാശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യയില്‍ കുടുങ്ങിയ വിദേശത്തു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്‌തവുമായി വിദേശ മന്ത്രാലയം. വിദേശത്തേക്ക് മടങ്ങാനാകാതെ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്തം ബാഗ്‌ജി ട്വീറ്റ് ചെയ്‌തു.
യാത്രാപ്രശ്‌നങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ഉള്‍പ്പടെയുളള വിവരങ്ങള്‍ അറിയിക്കാനായി us.oia2@mea.gov.in , so1oia2@mea.gov.in എന്നീ രണ്ട് മെയില്‍ അഡ്രസും വിദേശകാര്യ വക്താവ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെടുന്നത്.
