റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളത്ത്‌ വന്‍ മയക്കുമരുന്നുവേട്ട: ദമ്പതികള്‍ പിടിയില്‍

June 6, 2021 - 12:02 pm

കൊച്ചി: ഇരുപത്തിരണ്ടുഗ്രാം എംഡിഎംഎ യുമായി ദമ്പതികള്‍ പിടിയില്‍.ആലപ്പുഴ ഹരിപ്പാട്‌ മുതുകുളം സ്വദേശി സനൂപ്‌(24) ഇയാളുടെ ഭാര്യ റിസ്വാന(രാഖി .ആര്‍ 21) എന്നിവരാണ്‌ പിടിയിലായത്‌. ബാംഗളൂര്‍ കന്യാകുമാരി ഐലന്റ് എക്‌സ്‌പ്രസില്‍ മയക്കുമരുന്നുമായി യാത്ര ചെയ്യുന്നുവെന്ന്‌ എറണാകുളം റൂറല്‍ ജില്ലാ പോലീസ്‌ മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ ദമ്പതികള്‍ പിടിയിലായത്‌. ഒരുലക്ഷത്തോളം രൂപ വിലവരുന്നതാണ് ഇവരില്‍ നിന്ന് പിടികൂടിയ മയക്കുമരുന്ന്..

യുവാക്കള്‍ക്കിടയില്‍ വില്‍പ്പന നടത്താനാണ്‌ ഇവര്‍ മയക്കുമരുന്ന്‌ കൊണ്ടുവരുന്നത്‌. വിവിധ സ്റ്റേഷനുകളില്‍ കഞ്ചാവ്‌ കേസില്‍ പ്രതിയാണ്‌ പിടിയിലായ സനൂപ്‌ .അന്വേഷണ സംഘത്തില്‍ നര്‍ക്കോട്ടിക്‌ സെല്‍ ഡിവൈഎസ്‌പി കെഅശ്വകുമാര്‍, ആലുവ ഈസ്റ്റ് പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പിഎസ്‌. രാജേഷ്‌, എസ്‌ഐമാരായ ആര്‍ വിനോദ്‌, ശ്രീഗോവിന്ദ്‌, എസ്‌ സിപിഒ മാരായ കെഎ ഷിഹാബ്‌, ഷൈജാ ജോര്‍ജ്‌, സിപിഒമാരായ മുഹമ്മദ്‌ അമീര്‍ പിഎ അന്‍സാര്‍, സൗമ്യമോള്‍ ഡാന്‍സഫ്‌ ടീം എന്നിവരും ഉണ്ടായിരുന്നു.

മറ്റൊരു സംഭവത്തില്‍ അങ്കമാലി കറുകുറ്റിയില്‍ രണ്ടുകിലോയോളം എംഡിഎംഎ മയക്കുമരുന്നുമായി രണ്ടുപേരെ എറണാകുളം റൂറല്‍ പോലീസ്‌ പിടികൂടി. ചേര്‍ത്തല വാരനാട്ട്‌ വടക്കേവിള ശിവപ്രസാദ്‌(ശ്യാം-29), തളിപ്പറമ്പ്‌ മന്ന സികെ ഹൗസില്‍ ആബിദ്‌(33)എന്നിവരെയാണ്‌ ജില്ലാ പോലീസ്‌ മേധവി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വഷണ സംഘം പിടികൂടിയത്‌. രണ്ടുകിലോയോളം എംഡിഎംഎ ഇവരില്‍ നിന്ന പിടികൂടി. രാജ്യന്തര മാര്‍ക്കറ്റില്‍ കോടികള്‍ വിലവരുന്നതാണ്‌ പിടികൂടിയവ.

എസ്‌പി കാര്‍ത്തികിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മയക്കുമരുന്ന്‌ പിടകൂടിയത്‌. കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക്‌ വില്‍പ്പനക്കായി കൊണ്ടുവന്നതാണിത്‌. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടകളിലൊന്നാണിത്‌. എഡിഎസ്‌പി എസ്‌ മധുസൂദനന്‍, ഡിവൈഎസ്‌പിമാരായ അശ്വകുമാര്‍, ടിഎസ്‌ സിനോജ്‌, എസ്‌ഐ കെ അജിത്‌, സഡാന്‍സാഫ്‌ ടീം എന്നിവരടങ്ങുന്ന സംഘമാണ്‌ അന്വേഷണത്തിനുണ്ടായിരുന്നത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *