റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫെയ്‌സ്‌ബുക്ക്‌ കമന്റിനെ തുടര്‍ന്ന്‌ ഉടന്‍ നടപടി സ്വീകരിച്ച്‌ മന്ത്രി റിയാസ്‌ മുഹമ്മദ്‌

June 29, 2021 - 7:30 am

കൊച്ചി: ഫെയ്‌സ്‌ബുക്ക്‌ കമാന്റായി വന്ന പരാതിയില്‍ ഉടന്‍ നടപടി സ്വീകരിച്ച്‌ മന്ത്രി റിയാസ്‌ മുഹമ്മദ്‌. നിരന്തരം അപകടം സംഭവിക്കുന്ന പെരിന്തല്‍മണ്ണ- ചെര്‍പ്പുളശേരി റൂട്ടില്‍ രൂപപ്പെട്ട വലിയ കുഴിയില്‍ വീണ്‌ അപകടം പറ്റിയ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ ഫെയ്‌സ്‌ബുക്ക്‌ കമന്റ് കണ്ടാണ്‌ മന്ത്രി സംഭവത്തില്‍ ഇടപെടുന്നത്‌. വിഷയം ശ്രദ്ധയില്‍പെട്ട ഉടന്‍ പിഡബ്ല്യുഡി കംപ്ലയിന്റ് സെല്‍വഴി അടിയന്തിര പരിഹാരത്തിന്‌ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഫെയ്‌സ്‌ബുക്ക്‌ കമന്റ് ഇങ്ങനെ : പെരിന്തല്‍മണ്ണ-ചെര്‍പ്പുള ശേരി റൂട്ടില്‍ ആനമങ്ങാട്‌ എത്തുന്നതിന്‌ മുമ്പ്‌ റോഡില്‍ ഒരു വലിയ കുഴിയുണ്ട്‌. അതില്‍ എന്റെ സുഹൃത്ത്‌ ഇന്നുരാത്രി 7 മണിക്ക്‌ വീണുപരിക്കുപറ്റി . അവരെ ഹോസ്‌പ്പിറ്റലില്‍ കൊണ്ടുകോകാന്‍ വേണ്ടി ഞാന്‍ അവിടേക്കുപോയി. അവരെ കണ്ട്‌ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരുവണ്ടിയും കൂടി ആ കുഴിയില്‍ വീണു. അപ്പോഴാണ്‌ അറിഞ്ഞത്‌ ഇന്ന്‌ 5 വാഹനങ്ങള്‍ ഈ കുഴിയില്‍ വീണ്‌ പരിക്കുപറ്റിയിട്ടുണ്ടെന്ന്‌ .

ഫെയ്‌സ്‌ ബുക്ക്‌ കമന്റായി വന്ന ഒരു പരാതിയാണിത്‌ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പിഡബ്ല്യുഡി കംപ്ലയിന്റ് സെല്‍ വഴി പരിഹാരത്തിന്‌ നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ കുഴി അടച്ചിട്ടുണ്ട്‌. പൊതുമരാമത്ത്‌ വകുപ്പുമായി ബന്ധപ്പെട്ട് ഫേസ്‌ ബുക്കില്‍ വരുന്ന പരാതികളും മെയിലില്‍ വരുന്ന പരാതികളും കംപ്ലയിന്റ് സെല്ലിലേക്ക് നല്‍കുന്നതിന്‌ എന്റെ ഓഫീസില്‍ ഒരുസംവിധാനം ഒരുക്കിയിട്ടുണ്ട്‌. പലപരാതികളിലും പരാതിക്കാരെ നേരിട്ട്‌ ബന്ധ്‌പ്പെടാന്‍ ബുദ്ധിമുട്ടുളളതായി അവര്‍ അറിയിച്ചിട്ടുണ്ട്‌. ആയതിനാല്‍ ഇനി പരാതികള്‍ കമന്റ്‌ ചെയ്യുന്നവര്‍ ഫോണ്‍ നമ്പര്‍കൂടി ഉള്‍പ്പെടുത്തണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *