റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൃഥ്വിരാജിന്‌ യുഎഇ ഗോള്‍ഡന്‍ വിസ

September 16, 2021 - 7:46 am

ദുബൈ: മലയാള സിനിമയില്‍ പൃഥ്വിരാജിന്‌ ഗോള്‍ഡന്‍ വിസ. ദുബൈയിലെ ബിസിനസ്‌ സെറ്റപ്പ്‌ സെന്ററായ എമിറേറ്റ്‌സ്‌ ഫസ്റ്റ്‌ സിഇഒ ജമാദ്‌ ഉസ്‌മാനാണ്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്‌. ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ ഗോള്‍ഡന്‍ വിസ എന്ന കുറിപ്പോടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ്‌ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്‌. പ്രേമം എന്ന ചിത്രത്തിനുശേഷം അല്‍ഫോണ്‍സ്‌ പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ്‌ “ഗോള്‍ഡ്‌”

മലയാള ചലചിത്ര രംഗത്ത്‌ മമ്മുട്ടി,മോഹന്‍ലാല്‍, ടൊവിനോ തോമസ്‌ എന്നിവര്‍ക്ക മുമ്പ്‌ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. നടിയും അവതാരകയുമായ നൈല ഉഷക്കും, അവതാരകനും നടനുമായ മിഥുന്‍ രമേശിനും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്‌. ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ മലയാള നടിയും നൈലയാണ്‌. യുഎഇയില്‍ സ്ഥിരതാമസമാക്കിയ നൈല യുഎഇയിലെ ഏറ്റവും വലിയ മീഡിയ ആയ എആര്‍എന്‍ കമ്പനിക്കുകീഴിലെ എഫ്‌എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്‌

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *