റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോൻസന്റെ ചെമ്പോല തിട്ടൂരം വ്യാജമെന്നു പ്രാഥമിക നിഗമനം

December 31, 2021 - 11:30 am

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസന്റെ കലൂരിലെ വാടകവീട്ടിൽ കണ്ടെത്തിയ ചെമ്പോല തിട്ടൂരം വ്യാജമെന്നു പ്രാഥമിക നിഗമനം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ചെന്നൈയിൽ നിന്നെത്തിയ പ്രത്യേക സംഘമാണു പ്രാഥമിക പരിശോധനയിൽ ചെമ്പോല വ്യാജമെന്ന നിഗമനത്തിലെത്തിയത്. ശാസ്ത്രീയ പരിശോധനകൾക്കുശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് മേഖലാ ഡയറക്ടർ അന്വേഷണ സംഘത്തിനു കൈമാറും.

മോൻസന്റെ വീട്ടിൽ നേരത്തേ പരിശോധന നടത്തിയ എഎസ്ഐ കേരള യൂണിറ്റിന്റെ ശുപാർശ പ്രകാരമാണു പുരാരേഖകളുടെ ശാസ്ത്രീയ പരിശോധന നടത്തുന്ന ചെന്നൈ സംഘം കഴിഞ്ഞ ദിവസം മോൻസന്റെ വീട്ടിലെത്തി വിശദമായി പരിശോധിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *