റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടുപന്നികൾ കേരളത്തിന്റെ തീരപ്രദേശത്തും എത്തി

December 6, 2024 - 5:56 am

കായംകുളം : തീരപ്രദേശത്തും കാട്ടുപന്നി ശല്യമെന്ന് കർഷകർ . കായംകുളത്തിന് പടിഞ്ഞാറ് കണ്ടല്ലൂരിലാണ് കാട്ടുപന്നി കാട്ടില്‍താമസമാക്കി കൃഷി നശിപ്പിച്ചത്. മെഴുവാന ക്ഷേത്രപരിസരത്ത് ഡിസംബർ 5 ന് രാത്രി ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തി.ക്ഷേത്രത്തിന്റെ തെക്കുവശം അഖിലം വീട്ടില്‍ ബാഹുലേയന്റെ മൂന്ന് തെങ്ങുകളും മരച്ചീനി കൃഷിയും നശിപ്പിച്ചു. തൊട്ടടുത്ത് പനച്ചൂർ വടക്കതില്‍ കൊച്ചുകുട്ടന്റെ പറമ്പിലെ മരച്ചീനിയും പന്നി നശിപ്പിച്ചു.

പഞ്ചായത്ത് നടപടി കൈകൊള്ളണമെന്നാണ് ജനങ്ങൾ

ഏഴ് മാസങ്ങള്‍ക്കു മുമ്പ് മെഴുവാന വടക്കേ കാവില്‍ നിന്നും കാട്ടുപന്നി ഇറങ്ങി വന്നത് സ്ഥലവാസിയായ അയ്യപ്പൻ പിള്ള കണ്ടിരുന്നു. കഴിഞ്ഞ 24 ന് കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ കണ്ടല്ലൂർ വടക്ക് പറങ്കിമാംമൂട്ടില്‍ സുധീഷ് രാത്രി വീട്ടിലോട്ട് പോകുമ്പോള്‍ വാഹനത്തിന് നേരെ കാട്ടുപന്നി പാഞ്ഞു വന്നു . പന്നിശല്ല്യം കാരണം പ്രദേശവാസികള്‍ ഭയന്നാണ് ജീവിക്കുന്നത്. പഞ്ചായത്ത് നടപടി കൈകൊള്ളണമെന്നാണ് ജനങ്ങളുടെ ആവശ്യം

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *