റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വി.ഡി.സതീശനാണ്‌ നേതൃത്വം നല്‍കുന്നതെങ്കില്‍ 2026 ല്‍ യു.ഡി.എഫ്‌ അധികാരത്തില്‍ വരുമെന്ന്‌ പ്രതീക്ഷിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

December 23, 2024 - 1:44 am

ചേർത്തല : പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‌ പക്വതയും മാന്യതയുമില്ലെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.സതീശന്‍ പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ എ, ഐ. ഗ്രൂപ്പുകളില്ല. വ്യക്‌തികളുടെ ഗ്രൂപ്പാണുള്ളത്‌. വി.ഡി.സതീശനാണ്‌ നേതൃത്വം നല്‍കുന്നതെങ്കില്‍ 2026 ല്‍ യു.ഡി.എഫ്‌ അധികാരത്തില്‍ വരുമെന്ന്‌ പ്രതീക്ഷിക്കേണ്ട. കേരളത്തില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ വരുമെനന്ും വെളളാപ്പളളി പറഞ്ഞു.

‌എന്നും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്‌ ലീഗ്‌.

എല്‍.ഡി.എഫിന്‌ കിട്ടുന്ന ഗുണം യു.ഡി.എഫിന്റെ ബലഹീനതയാണ്‌. മുസ്ലിം ലീഗിന്റെ മുന്നണി മാറ്റത്തിനുള്ള സാധ്യത കാണുന്നില്ല. ലീഗ്‌ എല്‍.ഡി.എഫിലേക്ക്‌ വരില്ല. ലീഗ്‌ വന്നാല്‍ എല്‍.ഡി.എഫിന്റെ മുഖച്‌ഛായയും മതിപ്പും നഷ്‌ടമാകും. ലീഗിനെ ഒപ്പം കൂട്ടാന്‍ എല്‍.ഡി.എഫ്‌ തയാറാകുമെന്ന്‌ കരുതുന്നില്ല. ലീഗും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയും തമ്മില്‍ ആശയപരമായി ഏറെ വ്യത്യാസങ്ങളുണ്ട്‌. ഭരണത്തിന്‌ വേണ്ടി മാത്രം അവര്‍ ഒന്നിക്കുമെന്ന്‌ കരുതുന്നില്ല. എന്നും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്‌ ലീഗ്‌.അങ്ങനെയുള്ളവരെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി തയാറാകുമെന്ന്‌ കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *