റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മാറ്റണമെന്ന് സുധാകരൻ്റെ ഡിമാൻഡ്

January 25, 2025 - 9:10 pm

കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെ മാറ്റണമെന്ന ആവശ്യം പാർട്ടിയില്‍ ശക്തമായിരിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ജനുവരി 25 ന് കൂടിക്കാഴ്ച്ച നടത്തും.വൈകിട്ട് 4.30 ന് കണ്ണൂർ കരുവഞ്ചാലില്‍ യു.ഡി.എഫ് നടത്തുന്ന മലയോര സമര പ്രചരണ ജാഥയില്‍ പങ്കെടുക്കുന്നതിനാണ് നേതാക്കളെത്തിയത്. എ.ഐ.സി.സി സംഘടനാ കാര്യ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയാണ് സമര പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുന്നത്. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി അദ്ധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ജാഥാ ക്യാപ്റ്റൻ.

സണ്ണി ജോസഫിനെ കെ പി.സി.സി അദ്ധ്യക്ഷനാക്കണം

കരുവഞ്ചാലിലേക്ക് പുറപ്പെടും മുൻപെ മൂന്ന് നേതാക്കളും കെ.പി.സി.സി പുന:സംഘടനാ വിഷയത്തില്‍ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം. അപമാനിച്ചു ഇറക്കിവിടാനാണെങ്കില്‍ താൻ എം.പി സ്ഥാനം ഉള്‍പ്പെടെയുള്ള സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുമെന്ന് സുധാകരൻ മുന്നറിയിപ്പു നല്‍കിയിരുന്നു. തന്നെ മാറ്റുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മാറ്റണമെന്നായിരുന്നു സുധാകരൻ്റെ ഡിമാൻഡ്. മാത്രമല്ല പേരാവൂർ എം.എല്‍.എയും വിശ്വസ്തനുമായ സണ്ണി ജോസഫിനെ കെ പി.സി.സി അദ്ധ്യക്ഷനാക്കണമെന്നും സുധാകരൻ ഡിമാൻഡ് ഉന്നയിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *