റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശശി തരൂരിനെ വളഞ്ഞിട്ടാക്രമിക്കുന്നതിനെതിരെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ

February 23, 2025 - 1:14 pm

തിരുവനന്തപുരം : ശശി തരൂരിന്റെ അഭിമുഖത്തിലെ കോൺ​ഗ്രസിനെ വിമർശിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാഷ്ട്രീയ രംഗത്ത് ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടാവുന്നത്. കോൺ​ഗ്രസിലെ ചില ഗ്രൂപ്പുകൾ ശശി തരൂരിനെ വളഞ്ഞിട്ടാക്രമിക്കുന്നതിനെതിരെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ പ്രതികരിച്ചു. കൊച്ചിയിൽ കഴിഞ്ഞ ദിവസം നിക്ഷേപ സംരംഭകരുടെ മഹാസമ്മേളനം നടന്നു. ഈ മഹാസമ്മേളന ത്തിൽ 26 രാജ്യങ്ങളിലെ വിദ​ഗ്ധരും നയതന്ത്രജ്ഞരുമാണ് പങ്കെടുത്തത്. ശശി തരൂർ മാധ്യമങ്ങളോട് സംസാരിച്ച അഭിമുഖത്തിൽ, കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ കീഴിൽ വിദ്യാഭ്യാസം, സാമൂഹ്യ നീതി, സാമൂഹിക പ്രതിബദ്ധത, വ്യവസായം, ക്രമസമാധാനം, ജനങ്ങളുടെ സുരക്ഷിതത്വം തുടങ്ങിയ മേഖലകളിൽ ശക്തി പ്രാപിച്ചിരിക്കുന്നതായുള്ള യാഥാർത്ഥ്യത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. അതിനെയാണ് കോൺ​ഗ്രസിലെ ചില ഗ്രൂപ്പുകൾ വളഞ്ഞിട്ടാക്രമിക്കുന്നതെന്ന് ഇ.പി. ജയരാജൻ ആരോപിച്ചു.

ഏകദേശം ലക്ഷം കോടിയുടെ നിക്ഷേപമാണ് അവർ കേരളത്തിലേക്ക് നൽകാൻ തീരുമാനിച്ചത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിക്ഷേപസംരംഭകർക്ക് കേരളം വ്യവസായാന്തരീക്ഷമുള്ള സുരക്ഷിതമായ സംസ്ഥാനമാണെന്ന് മഹാസമ്മേളനത്തിൽ പങ്കെടുത്ത വിദഗ്ധരും നയതന്ത്രജ്ഞരും പ്രസ്താവിച്ചു. ഏകദേശം ലക്ഷം കോടിയുടെ നിക്ഷേപമാണ് അവർ കേരളത്തിലേക്ക് നൽകാൻ തീരുമാനിച്ചത്. അധികാരത്തിനുവേണ്ടിയുള്ള ചിലരുടെ മത്സരങ്ങളാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്നും, കേരളം സ്വന്തം വഴിയിലൂടെ മുന്നേറുമെന്നും ശശി തരൂരിനേപ്പോലുള്ള നേതാക്കൾ നിരീക്ഷിച്ചതുപോലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും സംസ്ഥാനത്തെ ഭരിക്കുമെന്നും ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *