റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

March 7, 2025 - 8:23 pm

ആലപ്പുഴ | രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയില്‍ ആയത്. 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമാണ് വിഘ്‌നേഷനില്‍ നിന്ന് പിടിച്ചെടുത്തത്.

എസ്എഫ്‌ഐ മുന്‍ ഏരിയ കമ്മിറ്റി അംഗം കൂടിയായിരുന്നു

ഹരിപ്പാട് നിന്ന് എംഡിഎംഎ യുമായി പിടിയിലായ ആളില്‍നിന്നുമുള്ള വിവരം പ്രകാരമാണ് വിഘ്‌നേഷ് പിടിയിലായത്. ഇയാള്‍ക്ക് എംഡിഎംഎ നല്‍കിയത് വിഘ്നേഷ് ആണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ എംഡിഎംഎ ഉപയോഗിക്കുന്നതായും വില്‍പ്പന നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിഘ്നേഷ് എസ്എഫ്‌ഐ മുന്‍ ഏരിയ കമ്മിറ്റി അംഗം കൂടിയായിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *