റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വഖഫ് ഭേദഗതി നിയമം : ബംഗാളില്‍ പ്രതിഷേധം തുടരുന്നു

April 12, 2025 - 7:26 am

മുര്‍ഷിദബാദ്: വഖഫ് ഭേദഗതി നിയമമായതില്‍ പ്രതിഷേധം. ബംഗാളിലെ മുര്‍ഷിദാബാദില്‍ ഏപ്രിൽ 11വെള്ളിയാഴ്ച നടന്ന പ്രതിഷേധം അക്രമാസക്തമായി. നിംതിത റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ തടയുന്നതിനിടെ പത്തോളം പോലീസുകാര്‍ക്ക് പരിക്കേറ്റു.പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനകത്ത് കടന്ന് സാധനസാമഗ്രികള്‍ അടിച്ച് തകര്‍ത്തതായും വലിയ തോതില്‍ നാശനഷ്ടം ഉണ്ടാക്കിയതായും റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെ വിന്യസിച്ചു.

സംഭവത്തിന് പിന്നാലെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും അഞ്ചോളം ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും റെയില്‍വെ അധികൃതര്‍ അറിയിച്ചു.
അക്രമത്തില്‍ ഏതാനുംപ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. .പ്രതിഷേധക്കാരെ തടയാനും കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുമായി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *