റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചു

May 29, 2025 - 5:55 am

കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നം പഠിക്കാന്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നേരിട്ടെത്തിയാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ റിപോര്‍ട്ട് കൈമാറിയത്. മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുതെന്ന് 75 പേജുള്ള റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

സര്‍ക്കാര്‍ രമ്യമായ പരിഹാരം കണ്ടെത്തണം

പ്രദേശവാസികളെ മറ്റൊരിടത്ത് പുനരധിവസിപ്പിക്കുന്നത് പ്രായോഗികമല്ലെന്നാണ് പ്രധാന പരാമര്‍ശം. പ്രദേശവാസികളുമായും വഖ്ഫ് ബോര്‍ഡുമായും ചര്‍ച്ച നടത്തി സര്‍ക്കാര്‍ രമ്യമായ പരിഹാരം കണ്ടെത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. ചര്‍ച്ചയില്‍ പരിഹാരമായില്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് റിപോര്‍ട്ടിലുള്ളത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് മുനമ്പം ഭൂമി പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷന്‍ രൂപവത്കരിച്ചത്. ആറ് മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്ക് നല്‍കിയ നിര്‍ദേശം. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *