Tag
ന്യൂസ് ഡെസ്ക്

ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് ചികില്‍സയില്‍ ആയിരുന്ന ആള്‍ മരിച്ചു

July 13, 2025 - 4:46 am

അടൂര്‍ \ ബൈക്കിന് തീ പിടിച്ച് ഗുരുതര പൊള്ളലേറ്റ് ചികില്‍സയില്‍ ആയിരുന്ന ആള്‍ മരിച്ചു. അങ്ങാടിക്കല്‍ തെക്ക് പ്രീതാ ഭവനത്തില്‍ രാജന്‍ (58) ആണ് മരിച്ചത്. ജൂലൈ 7 തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപം വെച്ചാണ് അപകടം നടന്നത് . അറ്റകുറ്റപണികള്‍ക്കായി അടൂരിലുള്ള വര്‍ക്ക് ഷോപ്പിലേക്ക് ബൈക്ക് കൊണ്ടു പോകും വഴിയാണ് തീ പിടിച്ചത്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു

പെട്ടെന്ന് തീ പിടിച്ചതോടെ ബൈക്കില്‍ നിന്നും ഇറങ്ങാന്‍ ആയില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ചുനക്കരയില്‍ സ്വന്തമായി ലബോറട്ടറി നടത്തിവരികയായിരുന്നു. ഭാര്യ: പ്രഭാ രാജന്‍. മക്കള്‍: അജിന്‍ രാജ്, അജു പ്രിയ. മരുമകന്‍: വിനയ് .സംസ്‌ക്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പില്‍. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *