റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു.

July 16, 2025 - 8:41 pm

കൊല്ലം | സംസ്ഥാനത്ത് വീണ്ടും പന്നിപ്പനി (എച്ച്1 എന്‍1) സ്ഥിരീകരിച്ചു. കൊല്ലത്താണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാല് വിദ്യാര്‍ഥികള്‍ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. . എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ ഒരേ ക്ലാസ്സിലെ കുട്ടികള്‍ക്കാണ് എച്ച്1 എന്‍1 പിടിപെട്ടത്. ആര്‍ എന്‍ എ വൈറസുകളുടെ ഗണത്തില്‍പ്പെടുന്ന ഇന്‍ഫ്‌ളുവന്‍സ വൈറസാണ് എച്ച്1 എന്‍1. പന്നികളിലും മറ്റും വളരെ വേഗത്തില്‍ പകരുന്ന ഈ വൈറസ് മനുഷ്യരില്‍ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. വായുവിലൂടെയാണ് രോഗം പകരുന്നത്.

വൈറല്‍ പനിക്ക് സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍.

സാധാരണ വൈറല്‍ പനിക്ക് സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, അതിസാരം, ഛര്‍ദി, വിറയല്‍, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *