പുരി: ഒഡീഷയിലെ പുരിയിൽ 15-കാരിയായ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ജൂലൈ 19 ശനിയാഴ്ച രാവിലെയാണ് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയ്ക്കു നേരെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ പെൺകുട്ടിയെ ഭൂവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യം നടത്തിയ ശേഷം കുറ്റവാളികൾ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇവരെ തിരിച്ചറിയാനായിട്ടില്ല.
ചികിത്സയുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും.
പെൺകുട്ടിക്കെതിരെ ഉണ്ടായ ആക്രമണം ഞെട്ടലുണ്ടാക്കിയെന്ന് സ്ത്രീ ശിശുവികസന വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി പ്രവതി പരിഡ എക്സിൽ കുറിച്ചു. കുട്ടിയുടെ ചികിത്സയ്ക്കായി എല്ലാ ഒരുക്കങ്ങളും നടത്തുകയാണ്. ചികിത്സയുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. കുറ്റവാളികളെ ഉടൻ പിടികൂടാനും കർശന നടപടികൾ സ്വീകരിക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്,” ഉപമുഖ്യമന്ത്രി അറിയിച്ചു.
.
.
