റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ദൈവദശകം’ മലയാളിയുടെ ബൈബിള്‍ : ഹൈക്കോടതി

September 21, 2025 - 8:57 pm

കൊച്ചി: ശ്രീനാരായണ ഗുരു രചിച്ച ‘ദൈവദശകം’ മലയാളിയുടെ ബൈബിള്‍ ആണെന്ന് ഹൈക്കോടതി. ഏതെങ്കിലും പ്രത്യേക ദൈവത്തെക്കുറിച്ച് പറയാത്ത സര്‍വ്വലൗകികമായ പ്രാര്‍ത്ഥനയാണ് അതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അദ്വൈതം മുന്നോട്ടുവെയ്ക്കുന്ന സര്‍വ്വലൗകികമായ ദൈവസങ്കല്‍പമാണ് ദൈവദശകത്തിലുള്ളത്. ഭര്‍ത്താവില്‍നിന്ന് ജീവനാംശം തേടി ഭാര്യ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവിലാണ് ‘ദൈവദശക’വും പരാമര്‍ശിക്കപ്പെട്ടത്.

നിരാലംബരായ മനുഷ്യര്‍ക്ക് ഭക്ഷണം വസ്ത്രം എന്നിവയെങ്കിലും സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്.

‘അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്നു നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍’ എന്ന ‘ദൈവദശക’ത്തിലെ വരികളും ഉത്തരവില്‍ ഉള്‍പ്പെടുത്തി. നിരാലംബരായ മനുഷ്യര്‍ക്ക് ഭക്ഷണം വസ്ത്രം എന്നിവയെങ്കിലും സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു ഈ വരികള്‍ ഉത്തരവിന്റെ ഭാഗമാക്കിയത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *