റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിലെ ഡിഡിസി തെരഞ്ഞെടുപ്പ്: ഗുപ്കര്‍ സഖ്യത്തിന്റെ ഭാഗമാവാന്‍ കോണ്‍ഗ്രസ്

November 11, 2020 - 12:08 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തിരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പിഎജിഡി)യുടെ ഭാഗമായി കോണ്‍ഗ്രസ് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) ചെയര്‍മാന്‍ ഫാറൂഖ് അബ്ദുല്ല.കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമാണ് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍. ബിജെപിയുടെ തെറ്റായതും ഭരണഘടനാവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ പോരാടുന്നതിന് പാര്‍ട്ടി തങ്ങളുടെ മികച്ച സ്ഥാനാര്‍ത്ഥികളെ ഡിഡിസി തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജി എ മിര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫാറൂഖ് അബ്ദുല്ല ഇക്കാര്യം വ്യക്തമാക്കിയത്.

പീപ്പിള്‍സ് അലയന്‍സിന്റെ ഭാഗമാണ് കോണ്‍ഗ്രസ്, ഡിഡിസി തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒരുമിച്ച് പോരാടും-ഫാറൂഖ് അബ്ദുല്ല പറഞ്ഞു. പുതുതായി വിഭജിക്കപ്പെട്ട കേന്ദ്രഭരണ പ്രദേശത്തെ ആദ്യത്തെ ഡിഡിസി തിരഞ്ഞെടുപ്പ് നവംബര്‍ 28, ഡിസംബര്‍ 22 തീയതികളില്‍ നടക്കുമെന്നും എട്ട് ഘട്ടങ്ങളുണ്ടാകുമെന്നും ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ കെ ശര്‍മ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *