റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധം

March 19, 2025 - 10:34 am

വൈക്കം: പരാതി നൽകിയിട്ടും വീട്ടിലേക്കുള്ള വൈദ്യുതി കെഎസ്ഇബി അധികൃതർ പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. .സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുൻ വൈക്കം നഗരസഭ ചെയർമാനുമായ പി.കെ. ഹരികുമാറാണ് കെഎസ്ഇബി ഓഫീസിൽ രാത്രിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്.

രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്.

മാർച്ച് 18 ചൊവ്വാഴ്ച രാവിലെയാണ് പി.കെ.ഹരികുമാറിന്റെ പുളിഞ്ചുവട്-മുരിയൻകുളങ്ങര റോഡിലെ കളത്തൂർ വീടിന്റെ സർവീസ് കേബിൾ വാഹനം ഇടിച്ച് പൊട്ടുന്നത്. ഉടൻ തന്നെ പി.കെ. ഹരികുമാർ വൈക്കം കെ എസ് ഇബിയിൽ വിളിച്ച് പരാതിപ്പെട്ടു. അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ഇതിനിടെ അറ്റകുറ്റ പണിയുടെ പേരിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈകീട്ടോടെ വൈദ്യുതി എത്തിയപ്പോൾ ഹരികുമാറിന്റെ വീട്ടിൽ വൈദ്യുതി ഉണ്ടായില്ല. വീണ്ടും കെ.എസ്.ഇ.ബി.യി.ൽ വിളിച്ച് പരാതിപ്പെട്ടു. രാത്രി എട്ടു മണി കഴിഞ്ഞിട്ടും വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കെ.എസ്.ഇ.ബി അധികൃതർ എത്താത്തതിനെ തുടർന്ന് പി.കെ. ഹരികുമാർ ഓഫീസിലെത്തി കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

ജീവനക്കാരുടെ കുറവെന്ന് അധികൃതർ

അധികൃതർ വീട്ടിലെത്തി പ്രശ്‌നത്തിന് പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. ജീവനക്കാരുടെ കുറവു കാരണമാണ് ഇത്തരമൊരു പ്രശ്‌നം ഉണ്ടായതെന്ന് കെ.എസ്.ഇ.ബിഅധികൃതർപറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *