റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പോലീസിനെ കറിക്കത്തി ഉപയോഗിച്ച് കുത്തി

July 30, 2025 - 5:19 am

ഈരാറ്റുപേട്ട: കാപ്പ കേസ് പ്രതിയെ പിടിക്കാൻ എത്തിയ പോലീസുകാരന് കുത്തേറ്റു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജേഷിനാണ് കുത്തേറ്റത്. ഈരാറ്റുപേട്ട മന്തക്കുന്ന് ഭാഗം പുത്തൻപുരയിൽ അഫ്സൽ ഹക്കിം ആണ് കുത്തിയത്. ജൂലൈ 29 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഈ മാസം കാപ്പ ചുമത്തിയ പ്രതിയാണ് അഫ്സൽ ഹക്കിം.പ്രതിയെ അറസ്റ്റ് ചെയ്തു

കഴുത്തിനു മുറിവേറ്റ ശ്രീജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹക്കിം വീട്ടിലുണ്ട് എന്നറിഞ്ഞ് എത്തിയ പോലീസിന് നേരെ കറിക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിനു മുറിവേറ്റ സിപിഒ ശ്രീജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. നാലു തുന്നൽ ഉണ്ട്. .മുൻപും പോലീസിനെ ആക്രമിച്ചത് ഉൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *