കണ്ണൂര്‍: വയോധികയുടെ മാലപൊട്ടിച്ച കേസില്‍ അറസ്റ്റിലായ കൂത്തുപറമ്പിലെ നഗരസഭാ കൗണ്‍സിലറെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സിപിഎം. പാര്‍ട്ടിയുടെ കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും കൂത്തുപറമ്പ് നഗരസഭ നാലാംവാര്‍ഡ് കൗണ്‍സിലറുമായ പി.പി. രാജേഷിനെയാണ് സിപിഎം പുറത്താക്കിയത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കുംവിധം പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്നും സിപിഎം ജില്ലാ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. കണിയാര്‍ക്കുന്നില്‍ കുന്നുമ്മല്‍ ഹൗസില്‍ പി. ജാനകി(77)യുടെ മാലയാണ് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് പൊട്ടിച്ചു കടന്നുകളഞ്ഞത്.
പ്രതി നഗരസഭ കൗണ്‍സിലറാണെന്ന് തിരിച്ചറിഞ്ഞു.
ഒക്ടോബർ 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. വയോധികയുടെ ഒരുപവനിലധികം തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചെടുത്ത് അജ്ഞാതന്‍ കടന്നുകളയുകയായിരുന്നു. . സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി നഗരസഭ കൗണ്‍സിലറാണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. . ജാനകി വീടിന്റെ പിന്‍വശത്ത്മീന്‍ മുറിക്കുകയായിരുന്നു. വീടിന്റെ പിന്നിലൂടെ എത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് വീടിനുള്ളില്‍ കയറി മുന്‍വശത്തുകൂടെ പുറത്തേക്ക് പോകുകയായിരുന്നു
