കണ്ണൂര്‍ | വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വീട്ടമ്മയെ ആക്രമിച്ചു. കണ്ണൂര്‍ കച്ചേരിക്കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. ജൂൺ 4 ന് വൈകിട്ട് ആറുമണിയോടെ ബാരാപോള്‍ പുഴക്കരയിലെ വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന ആക്രമിച്ചത്.
കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് സത്യൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
സുരിജക്ക് ആനയുടെ ചവിട്ടില്‍ വാരിയെല്ലിന് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സത്യനും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. .
